കാണക്കാരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ ബിനോയ് ചെറിയാൻ അന്തരിച്ചു

സംസ്കാരം നാളെ (28-05-2021- വെള്ളി) ഉച്ചയ്ക്ക് 12:00-ന് പട്ടിത്താനം രത്നഗിരി സെന്‍റ് തോമസ് പള്ളിയില്‍.

ഏറ്റുമാനൂര്‍: കാണക്കാരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും കാണക്കാരി പാലവേലില്‍ ചെറിയാന്‍റെ മകനുമായ ബിനോയ് ചെറിയാന്‍ (44) അന്തരിച്ചു.

കോവിഡ് ബാധിച്ച് ഒരു മാസത്തിലേറെയായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും അനുബന്ധരോഗങ്ങളാല്‍ ആരോഗ്യനില വഷളായതിനെതുടര്‍ന്ന് ആശുപത്രിയില്‍ തുടരവെ ഇന്ന് രാവിലെ 9.30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

നിലവിൽ‍ കാണക്കാരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍നിന്നുള്ള അംഗമാണ്. എട്ടാം വാര്‍ഡില്‍നിന്നും ജയിച്ചാണ് മുന്‍ഭരണസമിതിയില്‍  പ്രസിഡന്‍റ് ആയത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ആയിരുന്നു.

ഭാര്യ: ഷീനാ ബിനോയ് (നഴ്സ്, മാതാ ഹോസ്പിറ്റല്‍, തെള്ളകം).

മക്കൾ‍: അലീറ്റ മരിയ (എസ്എഫ്എസ് സ്കൂള്‍ വിദ്യാര്‍ഥിനി), ആന്‍റണി.

സംസ്കാരം നാളെ (28-05-2021- വെള്ളി) ഉച്ചയ്ക്ക് 12:00-ന് പട്ടിത്താനം രത്നഗിരി സെന്‍റ് തോമസ് പള്ളിയില്‍.

Leave A Reply

Your email address will not be published.