ദോഹ ബെഥേൽ എ.ജി സഭാംഗം ബ്രദർ ബിജു മാണി നിത്യതയിൽ ചേർക്കപ്പെട്ടു

സംസ്കാരം പിന്നീട്

ദോഹ: ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ദോഹ സഭാംഗം ബ്രദർ ബിജു മാണി (47 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് രോഗത്തെ തുടർന്ന് ഹമദ് ആശുപത്രീയിൽ ദീർഘ ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. ബെഥേൽ എ.ജി ദോഹ സഭയുടെ ട്രാൻസ്‌പോർട്ട് കോർഡിനേറ്റർ പദവി അടക്കം അനേകം വർഷങ്ങൾ സ്തുത്യർഹമായ സേവനം ദൈവനാമ മഹത്വത്തിനായി വിനിയോഗിച്ച കഠിനാധ്വാനി ആയിരുന്നു അദ്ദേഹം. കോതമംഗലം സ്വദേശിയാണ്.
ഭാര്യ സിമിയും രണ്ടു മക്കളും ദോഹയിൽ ഉണ്ട്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.