പെന്തക്കോസ്ത് യൂത്ത് കൗൺസിലിന് അഭിനന്ദനങ്ങൾ അറിയിച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണി

പാസ്റ്റർ റോയ്സൻ്റെ വാക്കുകളിലുടെ…
“ഇക്കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെ പെന്തെക്കോസ്ത് സമൂഹത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒരു പേരാണ് പി.വൈ.സി. അഥവാ പെന്തെക്കോസ്ത് യൂത്ത് കൗൺസിൽ.

ചില ദിവസങ്ങൾക്ക് മുമ്പുണ്ടായ ഉരുൾപൊട്ടലിലും പ്രളയദുരന്തത്തിലും അകപ്പെട്ട ദുരിതബാധിതരുടെ അടുക്കലേക്ക് ആദ്യം ഓടിയെത്തിയ പെന്തക്കോസ്ത് യുവജനപ്രസ്ഥാനമെന്ന നിലയിൽ അതിന്റെ പ്രവർത്തകരെ ഞാൻ ഞാൻ വിശേഷാൽ അഭിനന്ദനം അറിയിക്കുന്നു.

കേരളത്തിലെ എല്ലാ മത,രാഷ്ട്രീയ, സഭാവിഭാഗങ്ങളുടെയും യുവജന പ്രവർത്തകർ ഈ ദുരന്ത സമയത്ത് മത-ജാതി-രാഷ്ട്രീയ ദേതമെന്യെ ദുരിതഭൂമിയിൽ സേവന തൽപരരായി എത്തിയത് മതേതര കേരളത്തിന് ഒരു ഒരു തിലകക്കുറി ആയി ഞാൻ കാണുന്നു.

അവരുടെ ഇടയിൽ വളരെ ശ്രദ്ധിക്കപ്പെട്ട,ഒട്ടും ചെറുതല്ലാത്ത പ്രവർത്തങ്ങളുമായാണ് പി.വൈ.സി രംഗത്തെത്തിയത്.

പി.വൈ.പി.എ, സി.എ, വൈ.പി.എ, വൈ.പി.സി.എ, സി.ഇ.എം തുടങ്ങി ഒട്ടനവധി പെന്തക്കോസ്ത് യുവജനസംഘടനകൾ കർമ്മനിരതരായി പ്രവർത്തനരംഗത്തുണ്ടായിരുന്നു.

അവർക്കൊപ്പം നന്നായി പ്രവർത്തിച്ച പി.വൈ.സി. സ്ഥാപക ട്രഷറാറും, കേരളസ്റ്റേറ്റ് പ്രസിഡൻ്റുമായ പ്രിയ സ്നേഹിതൻ ജിനു വർഗീസ്, പി.വൈ.സി. സംസ്ഥാന സെക്രട്ടറി പ്രിയങ്കരനായ പാസ്റ്റർ ജെറി പൂവക്കാല, പി.വൈ.സി മുൻ പ്രസിഡൻ്റ് പാസ്റ്റർ ലിജോ തടിയൂർ, പി.വൈ.സി. ജനറൽ കൗൺസിലിലെയും സംസ്ഥാന കമ്മിറ്റിയിലെയും വിവിധ ഭാരവാഹികൾ, നിരവധി പി.വൈ.സി പ്രവർത്തകർ ഇവരുടെ അക്ഷീണമായ പരിശ്രമത്തിനും അദ്ധ്വാനത്തിനും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ!!!

Pastor Royson Johni

ഭാരതത്തിലെ പെന്തക്കോസ്ത് യുവജനങ്ങളുടെയിലെ ഏക ഐക്യപ്രസ്ഥാനമായ പി.വൈ.സിക്ക് ഇനിയും അധികം ദൂരം സഞ്ചരിക്കാൻ സർവ്വശക്തൻ കൃപനൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരിക്കൽക്കൂടി സംസ്ഥാന കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ!

ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.”

 

 

 

Leave A Reply

Your email address will not be published.