പാസ്റ്റർ വി. ജെ ജോർജിന്റെ സഹധർമ്മിണി ഏലിയാമ്മ ജോർജ് (92) കർതൃ സന്നിധിയിൽ

നിലമ്പൂർ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനും ഐപിസി യിലെ സീനിയർ ദൈവദാസൻമാരിൽ ഒരാളുമായ പാസ്റ്റർ വി. ജെ ജോർജിന്റെ സഹധർമ്മിണി ഏലിയാമ്മ ജോർജ് (92) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. നാരകത്താനി മുക്കുഴിയിൽ കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രുഷ ഫെബ്രുവരി 28 തിങ്കളാഴ്ച്ച നടക്കും.

മക്കൾ : പാസ്റ്റർ ജോൺ ജോർജ്, ജേക്കബ് ജോർജ്, മറിയാമ്മ ജോയ്, എലിസബത്ത് കുര്യൻ

1950-ല്‍ കുടുംബജീവിതം ആരംഭിച്ച പാസ്റ്റർ വി.ജെ. ജോർജ് -ഏലിയാമ്മ ദമ്പതികൾ . ചിങ്ങവനം, കാനം, തലപ്പാടി, പുതുപ്പള്ളി, തൃക്കണ്ണാമംഗൽ ആയൂര്‍, പുത്തന്‍പീടിക, ഓടനാവട്ടം, തട്ട, പനവേലി, ഉമ്മന്നൂര്‍, വാളകം, ചെറുവയ്ക്കല്‍, ചാത്തന്നൂര്‍, വേങ്ങൂർ, എന്നീ സഭകളില്‍ ശുശ്രൂഷിച്ചു. 1979-ല്‍ നിലമ്പൂര്‍ സെന്ററിന്റെ ശുശ്രൂഷകനായി മലബാറിലേക്ക്. ഐപിസി ചക്കാലക്കുത്ത്, ഐപിസി എടക്കര എന്നീ സഭകളിലും ശുശ്രുഷകൻ ആയിരുന്നു. അരനൂറ്റാണ്ടുകാലം നിലമ്പൂര്‍ മേഖലയില്‍ ഐ.പി.സി പ്രസ്ഥാനത്തിന്റെ കാരണവരായി പാസ്റ്റര്‍ വി.ജെ ജോര്‍ജ് ശുശ്രൂഷിക്കുന്നു. അദ്ദേഹത്തിൻ്റെ ശുശ്രൂഷയിൽ ഈകാലമത്രയും പങ്കാളിയായി കർത്തൃസേവ ചെയ്ത അമ്മച്ചി നിലമ്പൂരിലെങ്ങുമുള്ള ദൈവജനത്തിനു ഏറെ പ്രിയങ്കരിയായിരുന്നു.

Leave A Reply

Your email address will not be published.