അസ്സംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സി.എ യൂത്ത് ക്യാമ്പിന് അനുഗ്രഹീത തുടക്കം

പത്തനംതിട്ട: അസ്സംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ യൂവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസിന്റെ നേതൃത്വത്തിൽ നടക്കുന്ന യൂത്ത് ക്യാമ്പിന് തുടക്കമായി. പെരുനാട് ഉള്ള കാർമേൽ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ 10.30 ന് മധ്യമേഖലാ ഡയറക്ടർ റവ. ജെ സജി ക്യാമ്പ് പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്തു. “ജീവിതത്തിൽ വരുന്ന പ്രതികൂലങ്ങളെ കണ്ടു പിന്തിരിഞ്ഞു പോകാതെ പ്രതികൂലങ്ങളെ അനുകൂലമാക്കി മുൻപോട്ടു പോകുവാൻ ദൈവശക്തി ഈ തലമുറയ്ക്ക് ആവശ്യം” എന്ന് ഉൽഘാടന പ്രസംഗത്തിൽ സംസാരിച്ചു.

ഡോ. ബ്ലെസ്സൺ മേമന സംഗീത ശ്രിശ്രുഷകൾക്കു നേതൃത്വം നൽകി . തുടർന്നു Dr. Angel Elsa varughese ക്ലാസുകൾ നയിച്ചു . യഥാർത്ഥ ക്രിസ്തീയ വ്യക്തിത്വം എന്നതാണ് ക്യാമ്പ് തീം . യുവജനങ്ങളുടെ പങ്കാളിത്തം ക്യാമ്പിന് ഉണർവ് പകരുന്നു ..

Leave A Reply

Your email address will not be published.