65ാമതു മല്ലപ്പള്ളി സെന്റർ കൺവൻഷൻ ജനുവരി 4 മുതൽ

മല്ലപ്പള്ളി: ഐ.പി.സി. മല്ലപ്പള്ളി സെന്റർ അറുപത്തിയഞ്ചാമത്‌ വാർഷിക കൺവൻഷൻ 2023 ജനുവരി 4 ബുധൻ മുതൽ 8 ഞായർ വരെ മല്ലപ്പള്ളി സീയോൻപുരം ഗ്രൗണ്ടിൽ നടക്കും. 4 ബുധൻ വൈകിട്ട്‌ 5:30 നു ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഐ. പി. സി. മല്ലപ്പള്ളി സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ കെ. വി. ചാക്കോ ഉദ്ഘാടനം ചെയ്യും. ഐ. പി. സി. മല്ലപ്പള്ളി സെന്റർ വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റർ വർഗ്ഗീസ്‌ കുര്യൻ അധ്യക്ഷത വഹിക്കും. എ ജി. മലയാളം ഡിസ്ട്രിക്ട്‌ സൂപ്രണ്ട്‌ പാസ്റ്റർ ടി. ജെ. ശാമുവേൽ പ്രസംഗിക്കും. 5,6,7 തീയതികളിൽ വൈകുന്നേരം 6:30 നു ആരംഭിക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ എബി പീറ്റർ(കോട്ടയം), സണ്ണി കുര്യൻ (വാളകം), എബി ഏബ്രഹാം (പത്തനാപുരം) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ പ്രസാദ്‌ വെണ്ണിക്കുളം നേതൃത്വം നൽകുന്ന ഡേവിഡ്സ്‌ ഹാർപ്പ്‌ ഗാനങ്ങൾ ആലപിക്കും. 8 ഞായർ രാവിലെ 8:30 മുതൽ മല്ലപ്പള്ളി സെന്ററിലെ സഭകളുടെ സംയുക്ത ആരാധന നടക്കും കർത്തൃമേശയും ഉണ്ടായിരിക്കും. പാസ്റ്റർ കെ. വി. ചാക്കോ നേതൃത്വം നൽകും. പാസ്റ്റർ കെ. സി ശാമുവേൽ പ്രസംഗിക്കും.

5 വ്യാഴം രാവിലെ 10 നു ശുശ്രൂഷക സമ്മേളനം ഉണ്ടായിരിക്കും.

6 വെള്ളി പകൽ 10 മുതൽ സോദരി സമാജം വാർഷികം നടക്കും. സിസ്റ്റർ മറിയാമ്മ സ്റ്റീഫൻ സന്ദേശം നൽകും. 7 ശനി പകൽ 10 മുതൽ മാസയോഗവും നടക്കും.

ഡിസ്ട്രിക്ട്‌ വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റർ വറുഗീസ്‌ കുര്യൻ,സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ഫിലിപ്പ്‌, ജോയിന്റ്‌ സെക്രട്ടറി സാം എൻ ഏബ്രഹാം, ട്രഷറാർ സി. ജെ. ഫിലിപ്പ്‌, എന്നിവരുടെയും കൺവൻഷൻ കമ്മറ്റികളുടെയും നേതൃത്വത്തിൽ ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായി. പാസ്റ്റർ നൈജു പി നൈനാൻ, ജിജോ ജോർജ്ജ്‌ എന്നിവരുടെ നേതൃത്വത്തിൽ ഡിസ്ട്രിക്ട്‌ പി വൈ പി എ ടീം പബ്ലിസിറ്റി & മീഡിയ പ്രവർത്തനങ്ങൾ നിർവ്വഹിച്ചു.

Leave A Reply

Your email address will not be published.