ത്രിദിന സുവിശേഷ മഹായോഗം

 

ദുബായ്: ഉം അൽ ഖുവൈൻ ചർച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ സുവിശേഷ മഹായോഗം നടത്തപ്പെടുന്നു. 2021 ആഗസ്ത് മാസം 26 (വ്യാഴം), 27 (വെള്ളി), 28 (ശനി) എന്നി ദിവസങ്ങളിലായിട്ടാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ദിവസവും വൈകിട്ട് യു.എ.ഇ സമയം 8മുതൽ ആണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. സൂം പ്ലാറ്റ്ഫോമിൽ നടത്തപെടുന്ന കൺവൻഷനിൽ ക്രൈസ്തവ കൈരളിക്കു സുപരിചിതരായ ദൈവദാസന്മാർ വചനം ശുശ്രുഷിക്കപ്പെടുന്നു. ചർച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഓ. മാത്യു ഉൽഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ലാസർ വി. മാത്യു, പാസ്റ്റർ കെ. ഓ. തോമസ് എന്നിവർ വിവിധ ദിവസങ്ങളിലായി ദൈവവചനം സംസാരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ പാസ്റ്റർ ലിബിൻ, ബ്രദർ ബെൻസൺ എന്നിവർ നയിക്കുന്ന ചർച് ക്വയർ ഗാനശുശ്രുഷകൾക്കു നേതൃത്വം നൽകുന്നു.

പങ്കെടുക്കുന്നതിനുള്ള സൂം ഐഡി : 703 438 0001, പാസ്സ്‌കോഡ് : 123456

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക +971 508559 029

Leave A Reply

Your email address will not be published.