സൗദി അറേബ്യയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായിരുന്നു ഇവർ.അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.

നജ്റാൻ: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. സൗദി അറേബ്യയിലെ നജ്റനിലാണ് വാഹനാപകടം ഉണ്ടായത്, തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയൻ (31), കോട്ടയം സ്വദേശിനിയായ ഷിൻസി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത്.

നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായിരുന്നു ഇവർ. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.

അപകടത്തിൽ പരിക്കേറ്റ സ്നേഹ, റിൻസി എന്നീ രണ്ട് നഴ്സുമാർ നജ്‌റാൻ ജനറൽ ആശുപത്രിയിലും ഡ്രൈവറായിരുന്ന അജിത്ത് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്. വാഹനത്തിലുണ്ടായിരുന്നവരെല്ലാം മലയാളികളാണ്.

മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാനിലെ താർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനന്തര നടപടികളുമായി സൗദിയിലെ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾ രംഗത്തുണ്ട്.

Leave A Reply

Your email address will not be published.